പെരുവണ്ണാമൂഴി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ വോളിബോൾ അണ്ടർ 14 വിഭാഗത്തിൽ സ്വർണം നേടിയ കോഴിക്കോട് ജില്ലാ ടീം അംഗവും ലിബറോ പ്ലയറും ആയ ഏബൽ ജോൺ തോമസിന് ചെമ്പനോട ജിമ്മി ജോർജ്ജ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
അക്കാദമി രക്ഷാധികാരി ഫാ. ഡോമിനിക് മുട്ടത്തുകുടിയിൽ ഉദ്ഘാടനം ചെയ്തു. പരിശീലകരായ തോമസ് പുല്ലാനിക്കാവിൽ, വി.കെ. പ്രദീപൻ, ജോൺസൺ വെട്ടിക്കാലയിൽ മുഖ്യാതിഥികളായി. അക്കാദമി പ്രസിഡന്റ് പി.ടി. ചാക്കോച്ചൻ,
ജോബി ഇടച്ചേരിയിൽ, ഡോണു ജോൺ, ലിബു കല്ലുപറമ്പിൽ, സബിൽ ആണ്ടൂർ, ടോമി വള്ളിക്കാട്ടിൽ, ഏബൽ ജോൺ, ജോൺസൺ വെട്ടിക്കാലയിൽ എന്നിവർ പ്രസംഗിച്ചു. അക്കാദമി വൈസ് പ്രസിഡന്റ് പി.വി. വിമൽ, സുനിൽ വി. ജോൺ, ജിനീഷ് കല്ലുംപുറത്ത്, എബിൻ കുംബ്ലാനിക്കൽ, മനു അറയ്ക്കൽ എന്നിവർ നേതൃത്വം നൽകി.